Click Below 👇 & Share This News

തൃശൂർ, മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗ്, മാളയിൽ 2026-27 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികൾക്കായുള്ള “ഇൻസിയോ’26” ഇൻഡക്ഷൻ പ്രോഗ്രാം വിപുലമായ ചടങ്ങുകളോടെ സെമിനാർ ഹാളിൽ ആരംഭിച്ചു.

രാവിലെ രംഗപൂജയോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അമ്പികാദേവി അമ്മ ടി. സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ അദ്ധ്യക്ഷത വഹിച്ചു. പഠനകാലത്ത് അറിവ്, അച്ചടക്കം, നവീന ചിന്ത, മാനവിക മൂല്യങ്ങൾ എന്നിവ ഒരുപോലെ വളർത്തിയെടുക്കണമെന്നും, മെറ്റ്‌സിലെ അക്കാദമികവും വ്യവസായ ബന്ധിതവുമായ പരിശീലന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.

ജെയിൻ (ഡീംഡ്-ടു-ബി) സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസം കേവലം തൊഴിലവസരങ്ങൾ നേടുന്നതിനുള്ള മാർഗമല്ലെന്നും, നവീന ആശയങ്ങളിലൂടെ സമൂഹത്തിനും രാജ്യത്തിനും സംഭാവന നൽകുന്ന ഉത്തരവാദിത്തമുള്ള എൻജിനീയർമാരായി വിദ്യാർത്ഥികൾ വളരണമെന്നും അവർ അഭിപ്രായപ്പെട്ടു.

തുടർന്ന് മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. അഡ്വ. പ്രൊഫ. ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പുതിയ തലമുറ എൻജിനീയർമാർ സാങ്കേതിക മികവിനൊപ്പം ധാർമ്മിക മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ കേരള സാങ്കേതിക സർവകലാശാല പരീക്ഷയിൽ 10/10 എസ്.ജി.പി.എ. നേടിയ ബയോ ടെക്നോളജി വിദ്യാർത്ഥികളായ മന്നാ മറിയം ജാനി, ശ്രേയ എസ് എന്നിവരെ ആദരിച്ചു.

ബയോടെക്നോളജി വിഭാഗം മേധാവി പ്രൊഫ. ദീപക് വർഗീസ് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ നവാഗത വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

തുടർന്ന് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ശ്രീ. റിനൂജ് എ. കാദർ ആശംസകൾ അറിയിച്ചു. അവസാന വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി എലോറ മരിയ മാത്യു പുതിയ വിദ്യാർത്ഥികളുമായി കോളേജ് അനുഭവങ്ങൾ പങ്കുവെച്ചു.

ഒന്നാം വർഷ കോ-ഓർഡിനേറ്റർ പ്രൊഫ്. കെ. എൻ. രമേഷ് നന്ദി രേഖപ്പെടുത്തി. അസിസ്റ്റന്റ് പ്രൊഫസർ നീതു രാജൻ നയിച്ച കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച ഓറിയന്റേഷൻ സെഷനും നടന്നു.

വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആവേശഭരിതരാക്കിയ ഇൻഡക്ഷൻ പരിപാടി, മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനീയറിംഗിലെ പുതിയ അക്കാദമിക വർഷത്തിന് ആത്മവിശ്വാസപൂർണ്ണമായ തുടക്കമായി. ദേശീയ ഗാന ആലാപനത്തോടെ ഔദ്യോഗിക പരിപാടികൾ അവസാനിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com