Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ്സൈക്കോളജി വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ “സൈനർജി”ഉദ്ഘാടനം സേക്രഡ് ഹാർട്ട് കോളേജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലിബി ലിയോ അക്കര നിർവഹിച്ചു.ഉദ്ഘാടന പ്രസംഗത്തിൽ “ചിന്തയുടെ ശക്തി”എന്ന വിഷയത്തെ ആസ്പദമാക്കി അവർ സംസാരിച്ചു. ചിന്തകളെ ശക്തിയിലൂടെ വളർത്തിയെടുക്കുന്ന പോസിറ്റീവായ വളർച്ചാ മനോഭാവവും മനുഷ്യ ചിന്തകളെ കുറിച്ചും വിശദീകരിച്ചു. സൈക്കോളജി വിഭാഗം മേധാവി ഡോ. രമ്യ ചിത്രൻ സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.സെൽഫ് ഫൈനാൻസിങ് കോഡിനേറ്റർ ഡോ.സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസാപ്രസംഗം നടത്തി.തുടർന്ന്, സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ കുമാരി അപ്സര കുമാർ രചിച്ച Words by Psyche, Things We Texted എന്നീ രണ്ട് പുസ്തകങ്ങൾ ഔദ്യോഗികമായി പ്രകാശനം ചെയ്തു.സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമായി, വകുപ്പിന്റെ നേതൃത്വത്തിൽ അവർക്ക് ഒരു സ്നേഹോപഹാരം സമ്മാനിച്ചു. 2026-ലെ അസോസിയേഷൻ സെക്രട്ടറിയായി കൃഷ്ണേന്ദു ടി.എസ്സിനെ തെരഞ്ഞെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെവിവിധ കലാപരിപാടികൾ നടത്തി. നന്ദി പ്രസംഗത്തോടെ പരിപാടി അവസാനിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com