Click Below 👇 & Share This News

മാള, ജീസസ് ട്രെയിനിഗ് കോളേജിൽ 2024- 2026 അധ്യയനവർഷത്തെ ബി. എഡ് ബാച്ചിൻ്റെ കോൺവൊക്കേഷൻ നടത്തി. ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷനും കേളേജിൻ്റെ പേട്രനുമായ മാർ പോളി കണ്ണൂക്കാടൻ പിതാവ് ഗ്രാജുവേഷൻ്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രഫ. ഡോ. ജസ്റ്റിൻ പോൾ വിശിഷ്ട അതിഥി ആയിരുന്ന ചടങ്ങിന് കോളേജ് മാനേജർ മോൺ വിത്സൻ ഈരത്തറ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ഡോ റേജസ് ജോൺ അക്കാദമിക് റിപ്പോർട്ട് വായിക്കുകയും എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. വിനീഷ് വി. വട്ടോലി പ്രതിജ്ഞാവാചകം ചൊല്ലികൊടുക്കുകയും ചെയ്തു.

ഗ്രാജുവേറ്റ്സിൻ്റെ ഭാഗത്ത് നിന്ന് മിസ് ശ്രീലക്ഷ്‌മി കെ സുരേഷ് മറുപടി പ്രസംഗം നടത്തി. കോളേജ് വൈസ് പ്രിൻസിപ്പാൾ മിസ് ഷീന ബാസ്‌കർ എല്ലാവർക്കും നന്ദി പറഞ്ഞു. ഈ വർഷത്തെ കോളേജിൻ്റെ റിസൾട്ടിൽ മിസ് ഹരികല ടി. എസ് 90.57% മാർക്കോടെ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ ഈ വർഷം 98% ഡിസ്‌റ്റിഗ്ഷനും, രണ്ടു ഫസ്‌റ്റ് ക്ലാസും ഈ ബാച്ച് നേടിയിട്ടുണ്ട്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com