Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ ‘അർഥശാസ്ത്ര’യുടെ ഉദ്ഘാടനം ശ്രീ. സി. അച്യുത മേനോൻ ഗവൺമെന്റ് കോളജ്, തൃശ്ശൂരിലെ പ്രിൻസിപ്പലും കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രൊഫ. ഡോ. രമ്യ ആർ. നിർവഹിച്ചു.‘സന്തോഷം: മുന്നോട്ടുള്ള വഴി’ എന്ന വിഷയത്തിൽ പ്രൊഫ. ഡോ. രമ്യ ആർ. പ്രഭാഷണം നടത്തി. ജീവിതത്തിലെ യഥാർഥ സന്തോഷത്തിന്റെ പ്രാധാന്യം, സന്തോഷത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ, മാനസിക ക്ഷേമം, വ്യക്തിജീവിതത്തിലും സമൂഹത്തിലും സന്തോഷകരമായ സമീപനം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അവർ സംസാരിച്ചു.കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ജോമോൾ തോമസ് സ്വാഗതവും എം.എ. ഇക്കണോമിക്സ് പ്രോഗ്രാം കോർഡിനേറ്റർ അനീഷ എൻ.ജി. നന്ദിയും രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com