Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്സ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിന്റെ അസോസിയേഷനായ ‘കൊമേറ’ 2026 ന്റെ ഉദ്ഘാടനം മിലാന്റിക് സി.ഇ.ഒ. മിലൻ പോൾ നിർവഹിച്ചു.സംരംഭകത്വം, കോർപ്പറേറ്റ് ലോകത്തെ അവസരങ്ങൾ, തൊഴിൽമേഖലയിലെ പുതിയ പ്രവണതകൾ എന്നിവയെ ആസ്പദമാക്കി മുഖ്യഥിതി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. ഉദ്ഘാടനച്ചടങ്ങിനുശേഷം വിദ്യാർഥികളുമായി സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പ്രചോദനാത്മക അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജി പി.ഡി. അധ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസകൾ അർപ്പിച്ചു. വകുപ്പ് മേധാവി മിസ്. റോജി ജോർജ് നന്ദിപ്രസംഗം നടത്തി.ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർഥികളുടെ കോർപ്പറേറ്റ് ഫാഷൻ ഷോ ശ്രദ്ധേയമായി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com