Click Below 👇 & Share This News

പ്രജ്യോതി നികേതൻ കോളേജിലെ ഫിസിയോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന അക്വാറ (Aquara) ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്വക്രാഫ്റ്റ് എന്ന വിഷയത്തിൽ പ്രായോഗിക പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

അക്വേറിയം ഒരുക്കുന്നതിന്റെയും പരിപാലനത്തിന്റെയും വിവിധ ഘട്ടങ്ങൾ, ജലജീവികളുടെ സംരക്ഷണം, ജല ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് പ്രായോഗിക പരിശീലനത്തോടൊപ്പം വിശദമായ ക്ലാസുകളും നടന്നു. ബി.എസ്.സി. സൈക്കോളജി വിദ്യാർത്ഥികളായ ആന്റണി ഐസക് ജോസഫ്, കൃഷ്ണപ്രിയ പി., പാർഥിപ് പി. പിള്ള, മരിയ ബെന്നി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.

പ്രിൻസിപ്പൽ ഡോ. സിമി വർഗീസ് ഉദ്ഘാടനം നിർവഹിച്ച പരിപാടിക്ക് സൈക്കോളജിവിഭാഗം അധ്യക്ഷ പ്രൊഫസർ ഡോ. സുകന്യ ബി മേനോൻ ആശംസകൾ നേർന്നു. ജലജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ അക്വേറിയം പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകമായി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.ഫിസിയോളജി വിഭാഗം അധ്യക്ഷ മിസ് മിഥു കെ ജോൺസൻ പരിപാടികൾക്ക് നേതൃത്വം നല്കി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com