Click Below 👇 & Share This News

തൃശ്ശൂർ സെന്റ് തോമസ് (ഓട്ടോണമസ് കോളേജിൽ) 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ബിരുദ (UG) വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ദീക്ഷാരംഭ് 2026’ ഉദ്ഘാടനവും ഓറിയന്റേഷൻ പ്രോഗ്രാമും പ്രൗഢഗംഭീരമായി നടന്നു. കോളേജ് മുറ്റത്തെ മോൺസിഞ്ഞോർ പാലോക്കാരൻ സ്ക്വയറിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്

കോളേജ് പ്രിൻസിപ്പൽ റവ. ഡോ. മാർട്ടിൻ കെ. എ. ചടങ്ങിൽ സ്വാഗതം ആശംസിച്ചു. തൃശ്ശൂർ അതിരൂപത സഹായ മെത്രാനും കോളേജ് മാനേജരുമായ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭദ്രദീപം കൊളുത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് മാനേജരും ബുർസാറുമായ റവ. ഫാ. ബിജു പനങ്ങാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് പുതിയ ഫോർ ഇയർ അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിനെക്കുറിച്ച് (FYUGP) വൈസ് പ്രിൻസിപ്പൽ റവ. ഡോ. അനിൽ ജോർജ് കെ. ഓറിയന്റേഷൻ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുടെ കരിയർ, പ്ലേസ്മെന്റ് സാധ്യതകളെക്കുറിച്ച് കരിയർ ഡെവലപ്മെന്റ് ഡീൻ ഡോ. സുനിൽ സണ്ണിയും, അഡ്മിഷൻ പ്രക്രിയകളെക്കുറിച്ച് കോർഡിനേറ്റർ പ്രൊഫ. രഞ്ജിത്ത് വർഗീസും സംസാരിച്ചു.

തൃശ്ശൂർ ‘ദി നെക്സ്റ്റ് ലെവൽ ഫിനിഷിംഗ് സ്കൂൾ’ മാനേജിംഗ് ഡയറക്ടറും പ്രമുഖ കോർപ്പറേറ്റ് ട്രെയിനറുമായ ശ്രീ പ്രവീൺ ചിറയത്ത് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ഫെബിൻ ബേബി മുഖ്യാതിഥിയെ പരിചയപ്പെടുത്തി. കുമാരി ദേവാനന്ദയും സംഘവും അവതരിപ്പിച്ച പ്രാർത്ഥനാനൃത്തത്തോടെ ആരംഭിച്ച ചടങ്ങിൽ അശ്വതി പി., നാജിയ നസ്രിൻ എ. കെ., ജോൺ ഷാജു എന്നിവർ വിവിധ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്നുള്ള വചനപ്രാർത്ഥനകൾ നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. വിമല ജോസ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. സ്റ്റുഡന്റ് ഇൻഡക്ഷൻ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഗീതു എലിസബത്തും ഐ.ക്യു.എ.സി. (IQAC) കോർഡിനേറ്റർ ഡോ. ദിവ്യ ജോർജുമായിരുന്നു പരിപാടിയുടെ കോർഡിനേറ്റർമാർ.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com