Click Below 👇 & Share This News

മാനന്തവാടി : സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഫിലിം ഡയറക്ടർ സനിൽ മട്ടന്നൂർ, മ്യൂസിക് ഡയറക്ടർ പൗലോസ് ജോൺസ് എന്നിവർ മുഖ്യാതികൾ ആയിരുന്നു. പ്രിൻസിപ്പൽ ഡോ. രാകേഷ് കാലിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ഡയറക്ടർ ഡോ. രതീഷ് കെ, കോളേജ് സി ഇ ഒ തിലക് രാജ് കെ പി,അഡ്മിനിസ്സ്‌ട്രേറ്റീവ് ഓഫീസർ ബാലചന്ദ്രൻ കെ,പ്രൊഫ. ജോർജ് തോമസ്,വാർഡ് മെമ്പർ ഷിൽസൺ മാത്യു, അഗ്രികർച്ചറൽ ഇമ്പ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ്‌ സി പി ശശിധരൻ, ശ്രിഷണ്മുഖ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ അരവിന്ദ് സ്വാമി, അധ്യാപകരായ രൂപേഷ് കുമാർ, ഷിജു കെ കെ, കെസിയ ജേക്കബ്, അതുൽ രാജ്, അബിന മാത്യു എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ സ്‌പീക്കർ മനോജ്‌ മൈഥിലി കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. കോളേജ് പി ആർ ഒ ജിബിൻ വർഗീസ്,വിദ്യ വിനോദ്, അനില ജോയ്, വരുൺ രാജ് എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com