Click Below 👇 & Share This News

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്) ജ്വാല കോളേജ് യൂണിയൻ 2026-27-ന്റെ ഉദ്ഘാടനവും ഫൈൻ ആർട്സ് കലാരവം 2026-ന്റെ ഉദ്ഘാടനവും സംയുക്തമായി നടന്നു.പ്രശസ്ത റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുക്കുട്ടി ജ്വാല കോളേജ് യൂണിയന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ അരുണിമ സി. യു. സ്വാഗതം ആശംസിച്ചു. യൂണിയൻ അഡ്വൈസർ വിജി മേരി ആശംസകൾ നേർന്നു. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി വേദ രഞ്ജിത്ത് നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് നടന്ന ഫൈൻ ആർട്സ് കലോത്സവമായ കലാരവം 2026-ന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ പാട്രിക് മൈക്കൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫൈൻ ആർട്സ് സെക്രട്ടറി അനൂജ ജോബി സ്വാഗതം ആശംസിച്ചു. ഫൈൻ ആർട്സ് കൺവീനർ ബീന സി. എ. ആശംസകൾ നേർന്നു. കോളേജ് യൂണിയൻ ചെയർപേഴ്സൺ അരുണിമ സി. യു. നന്ദി പ്രകാശിപ്പിച്ചു.പുതിയ പ്രതീക്ഷകളോടെയും പ്രവർത്തനങ്ങളോടെയും ജ്വാല കോളേജ് യൂണിയൻ 2026-27 ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. വിദ്യാർത്ഥികളുടെ കലാപ്രതിഭകൾക്ക് വേദിയൊരുക്കി കലാരവം 2026 ക്യാമ്പസിൽ ആവേശകരമായ കലോത്സവാന്തരീക്ഷത്തിന് തുടക്കം കുറിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com