Click Below 👇 & Share This News

പരുമല: സാംസ്കാരിക വിദ്യാഭ്യാസ മാതൃകകളുടെ കേന്ദ്രമായ പരുമല ഡി.ബി. പമ്പ കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പടയണി അനുഷ്ഠാനകലാവതരണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേറിട്ട ദൃശ്യാനുഭവമായി.​കേരള ഫോക്‌ലോർ അക്കാദമി, സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രശസ്ത പടയണി കലാകാരനുമായ കുറ്റൂർ പ്രസന്നകുമാർ തത്ത്വമസിയുടെ നേതൃത്വത്തിലാണ് പടയണി അരങ്ങേറിയത്. തപ്പുമേളങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച പടയണി കാഴ്ചക്കാരിൽ ആവേശം നിറച്ചു.​കാർഷിക സംസ്കാരത്തിന്റെയും അനുഷ്ഠാനകലകളുടെയും ഭാഗമായ പടയണി കൂട്ടായ്മയെക്കുറിച്ചും കലാരൂപത്തിന്റെ താളമേളങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് അറിവ് പകരുന്നതായിരുന്നു പരിപാടി. പാഠ്യപദ്ധതിയുടെ ഭാഗമായി നടത്തിയ ഈ അവതരണം പുതുതലമുറയ്ക്ക് നാടൻകലകളെ അടുത്തറിയാനുള്ള മികച്ച അവസരമായി മാറി.​കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ്. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com