Click Below 👇 & Share This News

ഇരിങ്ങാലക്കുട: കുടുംബശ്രീ സംരംഭകർക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതിനായി ഡിജിറ്റൽ മാർക്കറ്റിങ് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗം അധ്യാപിക ശ്രീമതി ദിൽറുബ ക്ലാസിന് നേതൃത്വം നൽകി.

സെന്റ് ജോസഫ്സ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥിനി ഗൗരി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കോഴ്‌സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിൽ നടത്തുന്ന കൺകറന്റ് ഫീൽഡ് വർക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് സംരംഭങ്ങളുടെ വിപണന സാധ്യതകൾ വർധിപ്പിക്കാനും ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്ന രീതികളെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com