Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സിന്റെ ആഭിമുഖ്യത്തിൽ ‘കാർഡിയോ ഫ്യൂഷൻ’ എന്ന പേരിൽ ആരോഗ്യ-കായികക്ഷമതാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ‘സ്കോപ്പോസ് ടു ഫിറ്റ്നസ്’ (Skopos to Fitness) എന്ന ഫിറ്റ്നസ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പ്രശസ്ത ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് വിദഗ്ധൻ രാജീവ് സിദ്ധാർഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലി, ശാരീരികക്ഷമത, വ്യായാമത്തിന്റെ പ്രാധാന്യം, ഹൃദയാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി തന്റെ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. Sr. Blessy, ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവി ഡോ. Stalin Raphel, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. Sr. Clare എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.പരിപാടിയുടെ ഭാഗമായി മിസ് ബോബിതയുടെ നേതൃത്വത്തിൽ സുംബ ഡാൻസ് പരിശീലന സെഷനും സംഘടിപ്പിച്ചു. സംഗീതത്തിന്റെയും ചുവടുകളുടെയും അകമ്പടിയോടെ നടന്ന സുംബ സെഷൻ വിദ്യാർത്ഥികൾക്ക് ആവേശകരമായ അനുഭവമായി. വ്യായാമത്തെ ആനന്ദകരമായ പ്രവർത്തനമാക്കി മാറ്റുന്നതിനൊപ്പം ശാരീരികക്ഷമതയുടെ പ്രാധാന്യവും ഈ സെഷൻ വ്യക്തമാക്കി. ആരോഗ്യവും കായികക്ഷമതയും സമന്വയിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് നവ്യമായ അനുഭവം പകരാൻ ‘കാർഡിയോ ഫ്യൂഷൻ’ പരിപാടിക്ക് സാധിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com