Click Below 👇 & Share This News

സെന്റ് ജോസഫ്സ് കോളേജിൽ അരുണിമ സി. യു ചെയർപേഴ്സൺ സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിൽ 2026–27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നു. മൂന്നാം വർഷ ബോട്ടണി വിദ്യാർത്ഥിനിയായ അരുണിമ സി. യു. ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് ചെയർപേഴ്സണായി മൂന്നാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ഗൗരികൃഷ്ണ കെ. എസ്., ജനറൽ സെക്രട്ടറിയായി മൂന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിനി വേദ രഞ്ജിത്ത് പി. കെ., ജോയിന്റ് സെക്രട്ടറിയായി മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥിനി കൃഷ്ണ കെ. എസ്. എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരായവർ (UUC) രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി നയന പി. ചാക്കോ, രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി സന സാബു തട്ടിൽ എന്നിവരാണ്. ഫൈൻ ആർട്സ് സെക്രട്ടറി രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥിനി അനൂജ ജോബിയാണ്.

ജനറൽ ക്യാപ്റ്റനായി ബി. വോക് മാത്‌മാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ദേവിക എസ്. നായർ തെരഞ്ഞെടുക്കപ്പെട്ടു. വിജയികളെ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അഭിനന്ദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com