Click Below 👇 & Share This News

എൻ.സി.സി.യുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന ഇന്ത്യ-ശ്രീലങ്ക അന്താരാഷ്ട്ര സൈക്ലിങ് ദൗത്യമായ ‘ഇന്ത്യ-ശ്രീലങ്ക എൻ.സി.സി. സൈക്ലിങ് പര്യടനം 2027′-ൽ പങ്കെടുക്കുന്നതിനായി തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ എൻ.സി.സി. കേഡറ്റായ ജെസ്വിൻ ജെയ്ക് തിരഞ്ഞെടുക്കപ്പെട്ടു.2026 നവംബർ 15 ന് മൈത്രി സേതു യാത്ര’ എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യത്തെ നാഷണൽ കേഡറ്റ് കോർപ്സ് (NCC) സൈക്ലിംഗ് പര്യടനം ഞായറാഴ്ച (15) കൊളംബോയിലെ ഗാലെ ഫേസ് ഗ്രീനിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്തു.ഈ പര്യടനത്തിന്റെ ഭാഗമായി 24 കേഡറ്റുകൾ കൊളംബോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് 3,500 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ഇതിൽ 14 കേഡറ്റുകളാണ് ഇന്ത്യയിൽ നിന്നുള്ളത് ജെസ്വിൻ ജെയ്ക് തൃശൂർ സെന്റ് തോമസ് കോളേജിലെ രണ്ടാം വർഷ ഇക്കണോമിക്സ് വിഭാഗം വിദ്യാർത്ഥിയും എൻ.സി.സി. കേഡറ്റും, പറപ്പൂർ,പാണേങ്ങാടൻ കുടുംബാംഗവുമാണ്‌ തൃശ്ശൂർ 23 കേരള ബറ്റാലിയൻ എൻ.സി.സി.ക്ക് കീഴിലുള്ള യൂണിറ്റിലെ കേഡറ്റാണ് ജെസ്വിൻ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ എത്തുന്ന കേഡറ്റുകളെ പ്രധാനമന്ത്രി നേരിട്ട് സ്വീകരിക്കും. കൊല്ലത്ത് നടന്ന കഠിനമായ സംയുക്ത പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ജെസ്വിൻ പര്യടനത്തിന് തയ്യാറെടുക്കുന്നത്.അഭിമാനകരമായ ദൗത്യത്തിൽ പങ്കെടുക്കുന്നത് ജില്ലയ്ക്കും തൃശൂർ സെന്റ് തോമസ് കോളേജിനും വലിയ അഭിമാനമാണ്.ഈ സാഹസിക യാത്ര ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും യുവജനങ്ങളുടെ സഹകരണവും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com