Click Below 👇 & Share This News

കേരള സർക്കാറിന്റെ കായിക രംഗത്തെ മികവിനുള്ള ജി.വി.രാജ പുരസ്കാരത്തിന് അർഹയായ സെന്റ് ജോസഫ്സ് കോളേജിന് ജെ.സി.ഐ. ഇരിങ്ങാലക്കുട നൽകിയ ആദരണ സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. ഇരിങ്ങാലക്കുട പ്രസിഡന്റ് ഷൈജോ ജോസ് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് സ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ.സിസ്റ്റർ. ബ്ലസി, പ്രോഗ്രാം ഡയറക്ടർ സെനറ്റർ ഷാജു പാറേക്കാടൻ പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, ഫിസിക്കൽ എജ്യൂക്കേഷൻ എച്ച്. ഒ.ഡി. ഡോ. സ്റ്റാലിൻ റാഫേൽ, തുഷാര ഫിലിപ്പ്, അഡ്വ. ഹോബി ജോളി എന്നിവർ പ്രസംഗിച്ചു. ആയിരത്തി ഇരുന്നൂറോളം കോളേജുകളെ പിന്നിലാക്കിയാണ് സെന്റ് ജോസഫ്സ് കോളേജ് ഈ പുരസ്കാരത്തിന് അർഹമായത്. ജെ.സി.ഐ.യുടെ മംഗള പത്രം അഡ്വ.തോമസ് ഉണ്ണിയാടൻ എം.എൽ.എ. പ്രിൻസിപ്പൾ റവ.ഡോ.സി. ബ്ലസിക്ക് സമ്മാനിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com