Click Below 👇 & Share This News

നാട്ടിക: ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഡ്വൈസറി മീറ്റിംഗും അധ്യാപകർക്കുള്ള അവാർഡ് ഓഫ് എക്സലൻസ് വിതരണവും സംഘടിപ്പിച്ചു. കോളേജിന്റെ അക്കാദമികവും സ്ഥാപനപരവുമായ പുരോഗതി വിലയിരുത്തുക, വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, ഭാവി വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക എന്നിവയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ലിമ വി.എസ്. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എസ്. ഷിബു അധ്യക്ഷത വഹിച്ചു. ആർ.ഡി.സി. പ്രസിഡന്റും കോളേജ് മാനേജരുമായ ഉണ്ണികൃഷ്ണൻ തഷ്ണാത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. കോളേജിന്റെ വളർച്ചയ്ക്കും മികവിനും വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ അധ്യാപകരെ അദ്ദേഹം സർട്ടിഫിക്കറ്റുകളും മൊമെന്റോകളും നൽകി ആദരിച്ചു.

തുടർന്ന് വിവിധ വകുപ്പ് മേധാവികൾ അതത് വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വകുപ്പുകളുടെ നേട്ടങ്ങൾ, അക്കാദമിക പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായുള്ള പദ്ധതികൾ, ഭാവിയിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി. അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയും അക്കാദമിക മികവിലൂടെയും കോളേജിന്റെ പുരോഗതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ചർച്ച ചെയ്തു. കമ്പ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അഞ്ജന എസ് നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com