Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ ഇംഗ്ലീഷ് വിഭാഗം, ‘മീറ്റ് ദി ഓതർ’, ‘പൊയറ്റ്‌സ് ഡേ 2026’ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ദി ഹിന്ദു ദിനപത്രത്തിന്റെ ഇന്റർനാഷണൽ അഫയേഴ്‌സ് എഡിറ്ററും പ്രമുഖ എഴുത്തുകാരനുമായ ഡോ. സ്റ്റാൻലി ജോണിയായിരുന്നു മുഖ്യാതിഥി.

‘ഒറിജിനൽ സിൻ’, ‘കോമ്രേഡ്‌സ് ആൻഡ് മുല്ലാസ്’ തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം, സമകാലിക ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജിയോപൊളിറ്റിക്സിന്റെ വിവിധ തലങ്ങൾ വിശദമായി അവതരിപ്പിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ചില രാജ്യങ്ങൾക്ക് നൽകുന്ന തന്ത്രപരമായ മേൽക്കൈയും അതിലൂടെ രൂപപ്പെടുന്ന ആത്മവിശ്വാസവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുദ്ധങ്ങൾ ആരംഭിക്കുന്നത് എളുപ്പമാണെങ്കിലും അവ അവസാനിപ്പിക്കുന്നത് ഏറെ സങ്കീർണവും പ്രയാസകരവുമാകുന്നതിന്റെ കാരണങ്ങളും വിശദീകരിച്ചു.

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഒറിജിനൽ സിൻ’ പ്രഭാഷണത്തിന്റെ പ്രധാന ആധാരമായിരുന്നു. വിദ്യാർത്ഥികളുമായി നടത്തിയ സംവാദവും ചോദ്യോത്തരവേളയും പരിപാടിയെ സജീവവും വിജ്ഞാനപ്രദവുമാക്കി.

കോളേജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി സാജോ ജോസ്, പ്രോഗ്രാം കോർഡിനേറ്റർ സമീന തോമസ് എന്നിവർ സംസാരിച്ചു.

പൊയറ്റ്‌സ് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മൂന്നാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി റോസ് ആലപ്പാട്ടിന് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. അസോസിയേഷൻ സെക്രട്ടറി കുമാരി ജെയിൻ മരിയ ജോസ് ചടങ്ങിൽ നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com