Click Below 👇 & Share This News

പരുമല: ഡി.ബി. പമ്പ കോളേജിലെ ആന്റി റാഗിങ് സെല്ലിന്റെയും വിദ്യാർഥിക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 16-ന് റാഗിങ് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ സ്മാർട്ട് സെമിനാർ ഹാളിൽ നടന്ന പരിപാടി പുളിക്കീഴ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീമതി ധന്യ കെ.എസ്. ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുരേഷ് എസ്. അധ്യക്ഷത വഹിച്ചു.

റാഗിങ് വിരുദ്ധ നിയമങ്ങൾ, സ്ഥാപനതല ചട്ടങ്ങൾ, റാഗിങ്ങുമായി ബന്ധപ്പെട്ട നിയമനടപടികൾ എന്നിവ സംബന്ധിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നൽകി. സുരക്ഷിതവും സൗഹാർദപരവും റാഗിങ് രഹിതവുമായ ക്യാമ്പസ് അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികളുമായി സംവാദവും നടന്നു.

ആന്റി റാഗിങ് സെൽ കോഓർഡിനേറ്റർ ഡോ. ലക്ഷ്മി എസ്. സ്വാഗതവും ആന്റി റാഗിങ് കമ്മിറ്റി അംഗം ഡോ. സതീഷ് എം. നന്ദിയും പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com