Click Below 👇 & Share This News

തൃശൂർ മാള മെറ്റസ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിലെ 2026–27 അധ്യയന വർഷത്തെ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. “മെഡിയോറ” (MEDIORA) എന്ന് നാമകരണം ചെയ്ത ചടങ്ങിന്റെ ഉദ്ഘാടനം മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ. അഡ്വ. പ്രൊഫ. ഡോ. ജോർജ് കോലഞ്ചേരി നിർവഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാഡൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോളേജ് യൂണിയന്റെ പേരിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

വിദ്യാർഥികളായ റിസ്‌ല, നഹ്‌ന എന്നിവരുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. യൂണിയൻ ചെയർമാൻ ബിഷാര റഷീദ് സ്വാഗതം പറഞ്ഞു. സി.ഇ.ഒ. അഡ്വ. പ്രൊഫ. ഡോ. ജോർജ് കോലഞ്ചേരി ഭദ്രദീപം തെളിയിച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജി ജോർജ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർഥി യൂണിയൻ ഭാരവാഹികൾക്കുള്ള ബാഡ്ജ് വിതരണവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. സ്റ്റുഡൻസ് യൂണിയൻ ആക്റ്റിവിറ്റി കലണ്ടർ ഫൈൻആർട്ട്സ് സെക്രട്ടറി ഷഹാമ ജൗഹർ പ്രകാശനം ചെയ്തു.സ്റ്റുഡൻസ് യൂണിയൻ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ടീമുകൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ നടന്നു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ റിൻഷാ ഡി.കെ. നന്ദിയും പറഞ്ഞു. ഡിപ്പാർട്ട്മെൻറ് മേധാവി പ്രൊഫ. (ഡോ.) പ്രശാന്ത് ഫ്രാൻസിസ്, സ്റ്റാഫ് പ്രതിനിധി അസി.പ്രൊഫ. പ്രീതി പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രോഗ്രാം നടത്തിയത്. വിദ്യാർത്ഥികളായ ഗംഗയും റിൻഷയും ചേർന്ന് അവതരിപ്പിച്ച രംഗപൂജയും ചടങ്ങിന് മാറ്റുകൂട്ടി. കേക്ക് മുറിക്കലോടെയും ദേശീയഗാനത്തോടെയും പരിപാടി സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com