Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് ആൻഡ് റിസർച്ചിന്റെ ആഭിമുഖ്യത്തിൽ ‘നെറ്റ്‌വർക്ക് ഫാർമക്കോളജി ആൻഡ് മോളിക്യുലാർ ഡോക്കിങ്’ എന്ന വിഷയത്തിൽ ഏകദിന പ്രായോഗിക ശിൽപശാല ഡിസംബർ 5-ന് കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്നു.

ആധുനിക ഔഷധ ഗവേഷണരംഗത്ത് ഏറെ പ്രാധാന്യമുള്ള നെറ്റ്‌വർക്ക് ഫാർമക്കോളജി, മോളിക്യുലാർ ഡോക്കിങ് എന്നീ സാങ്കേതികവിദ്യകളിൽ വിദ്യാർഥികൾക്കും ഗവേഷകർക്കും പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ഔഷധങ്ങളും തന്മാത്രാ ലക്ഷ്യങ്ങളും ജീനുകളും പ്രോട്ടീനുകളും ജൈവപാതകളും തമ്മിലുള്ള സങ്കീർണമായ പരസ്പരബന്ധങ്ങൾ വിശകലനം ചെയ്യുന്നതിനും പുതിയ ഔഷധ സാധ്യതകൾ കണ്ടെത്തുന്നതിനും ഈ സാങ്കേതികവിദ്യകൾ സഹായിക്കുന്നു. ഔഷധലക്ഷ്യങ്ങൾ തിരിച്ചറിയൽ, നെറ്റ്‌വർക്ക് നിർമ്മാണം, പാത്ത്‌വേ വിശകലനം, മോളിക്യുലാർ ഡോക്കിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും.

ഊട്ടിയിലെ ജെ.എസ്.എസ്. കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീകാന്ത് ജുപുടി, MET’S കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസിലെ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. പ്രശാന്ത് ഫ്രാൻസിസ് എന്നിവർ റിസോഴ്‌സ് പേഴ്‌സൺമാരായിരിക്കും.

ബി.ഫാം, എം.ഫാം വിദ്യാർഥികൾക്കും അധ്യാപകർക്കും പുറമെ ലൈഫ് സയൻസ് ബിരുദ, ബിരുദാനന്തര ബിരുദധാരികൾ, ആയുർവേദ വിദ്യാർഥികൾ, ഗവേഷകർ, ബയോടെക്നോളജി വിദ്യാർഥികൾ എന്നിവർക്കും പങ്കെടുക്കാം.

വിദ്യാർഥികൾക്ക് 800 രൂപയും അധ്യാപകർക്ക് 1000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഡിസംബർ ഒന്നാണ് രജിസ്ട്രേഷനുള്ള അവസാന തീയതി. താൽപര്യമുള്ളവർ https://forms.gle/b2M5i2jZjdn3dJJA6 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. ശിൽപശാല നേരിട്ടുള്ള പങ്കാളിത്തത്തിലൂടെ മാത്രമായിരിക്കും നടത്തുക.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഷാജി ജോർജ്ജിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഡോ. പ്രശാന്ത് ഫ്രാൻസിസ് (9488573217), റിനി രാജു കണാട്ട് (7736117566), അഭിരാമി എം.വി. (7025304992), നിയ പി. (9061562833) എന്നിവരുമായി ബന്ധപ്പെടാം.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com