Click Below 👇 & Share This News

അവസരങ്ങളെ പ്രയോജനപ്പെടുത്തുന്ന വിദ്യാർത്ഥികൾ നല്ല ബന്ധങ്ങളിലൂടെ നാളെയുടെ നക്ഷത്രങ്ങളാണെന്ന് ലിങ്ക് ഗ്രൂപ്പ് (യു കെ) കമ്പനിയുടെ സ്ഥാപകനും സിഇഒ യുമായ ജെയ്മി സബ്രോണി പ്രസ്താവിച്ചു. കൊച്ചി തൃക്കാക്കര ഭാരത മാതാ കോളേജിലെ ഗവ. എയ്ഡഡ് ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേർണിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച എ ഐ എം എൽ കരിയർ ആൻഡ് പ്ലേസ്മെൻ്റ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലിങ്ക് ഗ്രൂപ്പ് ഇന്ത്യൻ ഓപ്പറേഷൻസ് ഹെഡ് ഹരീഷ് കുമാർ , എച്ച് ആർ മാനേജർ രാഹുൽ വി ആർ , കോളേജ് പ്രിൻസിപ്പാൾ ഡോ. സൗമ്യ തോമസ്, അസിസ്റ്റൻറ് മാനേജർ ഫാ. സെൻ കല്ലുങ്കൽ , അക്കാഡമിക് ഡയറക്ടർ ഡോ. ജോൺസൺ കെ എം , വൈസ് പ്രിൻസിപ്പൽ ബിനി റാണി ജോസ്, കമ്പ്യൂട്ടർ സയൻസ് ഡീനും എച്ച് ഒ ഡി യുമായ ഡോ.ജോൺ ടി എബ്രഹാം, റിറ്റു സോണി, ഐവിൻ തോമസ്, എഐ കരിയർ ക്ലബ്ബ് കൺവീനർമാരായ ദീപ വി , ജോയൽ പുന്നൻ, അസിസ്റ്റൻറ് കൺവീനർമാരായ ഹരികൃഷ്ണൻ പി., മാത്യു സി എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ Join ചെയ്യൂ….

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com