Click Below 👇 & Share This News

വേനലിൽ ദാഹജലത്തിനായി വലയുന്ന പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനു പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു തുടക്കം കുറിച്ച സ്നേഹതണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി സെന്റ് തോമസ് എൻ എസ് എസ് യൂണിന്റെ   സഹകരണത്തോടെ കോളേജ് അങ്കണത്തിൽ ഗാന്ധി സ്മൃതിയിൽ സംഘടിപ്പിച്ച സ്നേഹ തണ്ണീർ കുടം 2026 പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ   ഫാദർ . ഡോ. മാർട്ടിൻ കെ എ നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യകത വഹിച്ച ചടങ്ങുകൾക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  ഡോ. റീജ ജോൺസൺ സ്വാഗതം ആശംസിച്ചു.


പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി ബ്രോഷർ കൈമാറി. എൻ എസ് എസ് കോർഡിനേറ്റർമാരായ ദേവിക ചടങ്ങുകൾക്ക് നേതൃത്വം നൽകുകയും, നന്ദകിഷോർ ചടങ്ങുകൾക്ക് നന്ദി പറഞ്ഞു.

പ്രപഞ്ചം എട്ടുകാലി വല പോലെയാണ്. അതിൻ്റെ ഏതറ്റത്ത് തൊട്ടാലും, അത് മുഴുവൻ പ്രകമ്പനം കൊള്ളുന്നു. ആയതിനാൽ, പ്രപഞ്ചത്തിലെ ഓരോ ഇഞ്ചും പരിരക്ഷിക്കാൻ നമ്മൾ പരിശ്രമിക്കണമെന്നും സെൻ ബുദ്ധിസത്തിൽ പറയുന്നപോലെ നിങ്ങൾ ഒരു പുൽനാമ്പ് പിഴുതെടുക്കുമ്പോൾ, അതിൻ്റെ ഫലമായി ആകാശത്ത് ഒരു നക്ഷത്രം ഉലയുന്നു. കുടിവെള്ളം ബോട്ടിലിൽ കുടിക്കാൻ ശ്രമിക്കുന്ന നമ്മൾ കിളികളുടെ കുടിവെള്ളത്തെക്കുറിച്ചും കരുതലുള്ളവരാകണം. അതിനാണ് ഈ പദ്ധതി…. ഓരോ വിദ്യാർത്ഥികളും ഈ പദ്ധതി ഏറ്റെടുക്കണമെന്നും ഉദ്ഘാടകൻ പ്രസ്താവിച്ചു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com