Click Below 👇 & Share This News

അന്താരാഷ്ട്ര യോഗദിനം പ്രജ്യോതിയിൽ
പുതുക്കാട്: ആത്മ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പ്രജ്യോതിയിൽ യോഗദിനം ആചരിച്ചു. കായിക വകുപ്പും നാഷണൽ സർവീസ് സ്‌കീമും സംയുക്തമായാണ് യോഗാദിനം ആചരിച്ചത്. യോഗ ഗുരു തൻമയി റോയി സോദാഹരണ പ്രകടനത്തിലൂടെ യോഗാദിനം ഉദ്ഘാടനം ചെയ്തു. വിവിധ ആസനകൾ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. അദ്ധ്യാപക – അനദ്ധ്യാപകരും യോഗയിൽ പങ്കുചേർന്നു. വെറും ഒരു കായിക വ്യായാമമല്ല, യോഗ ഒരു ജീവിത ചര്യയാണെന്ന് തൻമയി റോയി അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. ഡോ സിമി വർഗീസ് ആദ്ധ്യക്ഷ്യം വഹിച്ചു. കായിക വകുപ്പ് മേധാവി ബിജിത വിൻസൻ്റ് യോഗാചരണത്തിന് നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com