Click Below 👇 & Share This News

മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ “ഡ്രീം & സക്സസ്” എന്ന എമ്പവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജ് മീഡിയ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും സ്റ്റാഫും വലിയ പങ്കാളിത്തത്തോടെ പങ്കെടുത്തു. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ച് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗത പ്രസംഗം നടത്തി. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി അധ്യക്ഷൻ ആയിരുന്നു. കേരള മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർമാൻ ലയൺ സാജു ആന്റണി പാത്താടനായിരുന്നു പ്രോഗ്രാം നയിച്ചത്. പരിപാടിയിൽ കരിയർ ഗൈഡൻസ്, പ്രചോദനപരമായ അനുഭവങ്ങൾ, പുതുതലമുറയുടെ നെറ്റ്‌വർക്കിംഗ് അവസരങ്ങൾ തുടങ്ങിയവ പ്രതിപാദിച്ചു. വിദ്യാർത്ഥികൾക്ക് വ്യക്തിഗതവും പ്രൊഫഷണൽ വളർച്ചയ്‌ക്കും സഹായകമായ നിരവധി വിശദാംശങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ രൂപപ്പെടുത്താനും ലക്ഷ്യങ്ങൾ സാഫല്യപ്പെടാനും എങ്ങനെ കഴിയുമെന്ന് ക്ലാസ്സിൽ വിശദീകരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറിയും കൊമേഴ്സ് വിവാഹം മേധാവിയുമായ അസി. പ്രൊഫ. രാജി ഹരി നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com