Click Below 👇 & Share This News

തൃശ്ശൂർ മാള മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച “മെറ്റ്സ് സ്പോർട്സ് 2K26” ൽ ഓവറോൾ കിരീടം നേടി മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് ബി ടെക് ടീം. അവർക്ക് എ.പി. ആൻ്റണി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി യും സർട്ടിഫിക്കറ്റുകളും ലഭിച്ചു. രണ്ടാഴ്ചയായി മെറ്റ്സ് ക്യാമ്പസിൽ നടന്നുവരുന്ന കായിക മത്സരങ്ങളിൽ ഫുട്ബോൾ കിരീടം നേടിയത് മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് ആണ്..കബഡി, ഗേൾസ് ബാഡ്മിൻ്റൺ, വോളിബോൾ, ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ബാസ്ക്കറ്റ്ബോൾ തുടങ്ങിയവയുടെ കിരീടങ്ങൾ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് നേടി. വിജയികളെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അഭിനന്ദനങ്ങൾ അറിയിച്ചു. വിജയികൾക്ക്
സമ്മാനവിതരണവും നടന്നു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി ഇ ഓ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ റിനോജ് ഖാദർ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയിച്ച വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം നടത്തി

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com