Click Below 👇 & Share This News

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാളയിലെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സില്‍ മാതൃകാപരമായ പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്‍ ഫലവൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

മെറ്റ്സ് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്
എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മെറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒ അഡ്വ. ഡോ. ജോര്‍ജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പോള്‍ മുണ്ടാടന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. ആറ്റൂര്‍ സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. രമേഷ് കെ.എന്‍ തുടങ്ങിയവര്‍ വൃക്ഷത്തൈകള്‍ നട്ടു.

പരിപാടിയുടെ ഭാഗമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച ശേഷം പുനരുപയോഗിക്കാവുന്നവ വില്‍പ്പന നടത്തി. അതില്‍ നിന്ന് ലഭിച്ച തുകയും വിദ്യാര്‍ത്ഥികളുടെ സംഭാവനയും ചേര്‍ത്ത് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ധനസഹായമായി വിതരണം ചെയ്തു.

മെറ്റ്സ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്
എന്‍.എസ്.എസ് യൂണിറ്റ്, നേച്ചര്‍ ക്ലബ്ബ്, ക്വിസ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ഫോണ്‍സി ഫ്രാന്‍സിസ് ഫലവൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പ്രസംഗ മത്സരം, ഡിജിറ്റല്‍ പോസ്റ്റര്‍ ഡിസൈന്‍, ക്വിസ് എന്നിവ നടത്തി. എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.

മെറ്റ്സ് കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്
പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. ഷാജി ജോര്‍ജ് ഔഷധ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി തീമിലുള്ള റീല്‍സ്, ഫോട്ടോഗ്രഫി, ഗാനം, ചിത്രരചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com