Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ “ഡിജിറ്റൽ കാലഘട്ടത്തിലെ വൈകാരിക ക്ഷേമം – കൗൺസിലിംഗ് വീക്ഷണത്തിലൂടെ” എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ മാനസിക ആരോഗ്യബോധവും സ്വയംപരിപാലനശീലങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ സെമിനാർ സംഘടിപ്പിച്ചത് കോളേജ് മീഡിയാ ഹാളിൽ വെച്ചായിരുന്നു. ഭാഷാവിഭാഗം അസി. പ്രൊഫ. ആരതി എസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സിഇഒ ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷ പ്രസംഗം നടത്തി. ഡിജിറ്റൽ മാധ്യമങ്ങളുടെ അതിപ്രസരം വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന സ്വാധീനം, മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള കൗൺസലിംഗ് സമീപനങ്ങൾ, ആത്മവിശ്വാസവും മാനസിക പ്രതിരോധ ശേഷിയും വളർത്തേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിച്ചു.അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ, യോഗത്തിൽ പങ്കെടുത്തു. ഡോ. ഗീത റോയ്, കൗൺസലിംഗ് സൈക്കോളജിസ്റ്റ്, ബിലീവേഴ്സ് എൻ സി എച്ച് മെഡിസിറ്റി, മാള ക്ലാസ് നയിച്ചു. ഡിജിറ്റൽ ജീവിതശൈലിയുമായി ബന്ധപ്പെട്ട മാനസിക വെല്ലുവിളികൾ നേരിടുന്നതിൽ കൗൺസലിംഗിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. വുമൺ സെൽ കൺവീനർ നാസിഹ ജമാൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് ദേശീയഗാനം ആലാപനത്തോടെ പരിപാടി സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com