Click Below 👇 & Share This News

മാനന്തവാടി: ആദ്യ ശ്രമത്തിലെ തടസ്സങ്ങളെ അതിജീവിച്ച് പ്ലസ് ടു സേ പരീക്ഷയിലൂടെ വിജയം കൈവരിച്ച വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെ സമൂഹത്തിന് മാതൃകയാക്കിക്കൊണ്ട് സത്യജിത് റേ ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. മാനന്തവാടി എരുമത്തെരുവ് ഗ്രീൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രതിസന്ധികളെ തോൽപ്പിച്ച് ലക്ഷ്യത്തിലെത്തിയ ജില്ലയിലെ സേ പരീക്ഷ വിജയികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ സിഫി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബാലചന്ദ്രൻ വി കെ സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാകേഷ് കാലിയ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് അധ്യാപകരായ കെസിയ ജേക്കബ്, രൂപേഷ് കുമാർ, അതുൽരാജ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പരിപാടിയും നടന്നു. സിഫി സിഫി ഡയറക്ടർ ഡോ. രതീഷ് ചടങ്ങിൽ മെമന്റോകൾ വിതരണം ചെയ്തു. ചടങ്ങിന് മാനേജിങ് ഡയറക്ടർ തിലക്‌രാജ് കെ. പി നന്ദി രേഖപ്പെടുത്തി. പി ആർ ഒ ജിബിൻ വർഗീസ്, ഷിജു കെ കെ,വിദ്യ വിനോദ്,അനില ജോയ് എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com