Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണോമസ്), ഇരിഞ്ഞാലക്കുടയിലെ അലുമ്നെ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2026-ലെ വാർഷിക അലുമ്നെ മീറ്റ് ജനുവരി 26-ാം തീയതി (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് നടക്കും.

പൂർവ വിദ്യാർത്ഥികൾക്ക് അവരുടെ കലാലയ ഓർമ്മകൾ പുതുക്കാനും, അധ്യാപകരോടും സഹപാഠികളോടും വീണ്ടും ഒത്തുചേരാനും അവസരമൊരുക്കുന്ന ഈ സംഗമത്തിൽ വിവിധ പരിപാടികളും അനുഭവ പങ്കിടലുകളും ഉണ്ടായിരിക്കും.

പ്രിൻസിപ്പലും ചെയർമാനുമായ ഡോ. സിസ്റ്റർ ബ്ലെസി, അലുമ്നെ അസോസിയേഷൻ പ്രസിഡൻറ് മിസ്. ടെസ്സി വർഗീസ്, സെക്രട്ടറി മിസ്. എലിസബത്ത് പോൾ സി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

സെന്റ് ജോസഫ്‌സ് കോളേജിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഈ അലുമ്നെ മീറ്റ് 2026-ൽ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com