Click Below 👇 & Share This News

കാലിക്കറ്റ് സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ റഗ്ബി ചാമ്പ്യൻഷിപ്പിന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ ഉജ്ജ്വല തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയും ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മേളയിൽ സർവകലാശാലയ്ക്ക് കീഴിലുള്ള ഇരുപതിലധികം പ്രമുഖ കോളേജുകൾ പുരുഷ–വനിതാ വിഭാഗങ്ങളിലായി പങ്കെടുക്കുന്നു.കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ജി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. മാർച്ച് 18, 19 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.പുരുഷ വിഭാഗത്തിൽ ഗുരുവായൂരപ്പൻ കോളജ് കാലിക്കറ്റ്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, ടി. എം. ജി തിരൂർ, സി.പി. ഇ കാലിക്കറ്റ് എന്നീ ടീമുകൾ സെമിഫൈനലിലേക്ക് പ്രവേശിച്ചു. വനിതാ വിഭാഗത്തിൽ സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, വിമല കോളേജ് തൃശൂർ, ജിസിപിഇ കാലിക്കറ്റ്, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട എന്നീ ടീമുകൾ സെമിയിൽ സ്ഥാനം നേടി.ആവേശകരമായ മത്സരങ്ങൾക്കാണ് ഇരിഞ്ഞാലക്കുട വേദിയാവുന്നത്.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com