സെൻ്റ് ജോസഫ്സ് കോളേജിൽ നടന്ന പൂർവ്വ വിദ്യാർഥി സംഗമത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ സി ബ്ലെസി തിരി തെളിയിക്കുന്നു. തൃശൂർ മേയറും കലാലയത്തിന്റെ അലുമിനയുമായ ഡോ നിജി ജസ്റ്റിൻ സംസാരിക്കുന്നു.
Click Below 👇 & Share This News

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി സംഗമം 2026 പത്ഭൂഷൺ ഫാ.ഗബ്രിയേൽ സെമിനാർ ഹോളിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.സി. ബ്ലെസി ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിൽ തൃശൂർ മേയറും കലാലയത്തിന്റെ അലുമിനേ ഡോ . നിജി ജെസ്റ്റിൻ (1987), തദ്ദേശ സ്വയംഭരണ ഇലക്ഷനിൽ വിജയികളായ അലുമിനേ ഡോ ഷക്കീല സി. ബി., രഹ്‌ന ഉണ്ണികൃഷ്ണൻ, അഞ്ജന ശ്രീധരൻ എന്നിവരെയും കലാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയാതിൻറെ സിൽവർ, സുവർണ്ണ നിറവിൽ ആയിരിക്കുന്ന വരെയും മുൻവർഷങ്ങളിൽ കലാലയത്തിന്റെ ചെയർപേഴ്സൺ ആയിരുന്നവരെയും ആദരിച്ചു. 1992- 1995 വർഷങ്ങളിൽ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലെ പൂർവ്വ വിദ്യാർത്ഥിനിയും മികച്ച കലാകാരിയും കൂടിയായ ഡോ. കവിത ബാലകൃഷ്ണന് മികച്ച പൂർവ വിദ്യാർത്ഥിനിക്കുള്ള അവാർഡ് നൽകി.
കലാലയത്തിലെ പഠനത്തിനുശേഷം സന്യസ്ത ജീവിതം ആശ്ലേഷിച്ച 26 സിസ്റ്റേഴ്‌സിനെയും മറ്റ് പ്രധാന നേട്ടങ്ങൾ കൈവരിച്ച അലൂമിനി അംഗങ്ങളെയും ഈ മീറ്റിംഗിൽ ആദരിച്ചു.

1976 സുവോളജി വിഭാഗത്തിലെ ഗീത ഗോപാലകൃഷ്ണൻ്റെ ‘ വെറും ഒരു നിമിത്തം മാത്രം ‘ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും മുൻ അലുമിനേ പ്രസിഡണ്ട് സുധ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഗാനാലാപനം സംഘടിപ്പി ക്കുകയും ഉണ്ടായി.
2025-2026 അധ്യയന വർഷം കോളേജിൽ നിന്ന് വിരമിക്കുന്ന ഓഫീസ് സൂപ്പർ ഇൻ്റൻ്റെൻ്റ് മിസ് ജ്യോതി, 2024- 2025 വർഷത്തിൽ യുഎഇ യിൽ നടന്ന ഇൻ്റർനാഷണൽ അലുമിനേ മീറ്റ് സംഘടിപ്പിക്കുവാൻ നേതൃത്വം ഏറ്റെടുത്ത എല്ലാവരെയും പ്രത്യേകിച്ച് കോഡിനേറ്റർ മിസ് സുജിത ദീപുവിനേയും ആദരിച്ചു.

സുവോളജി വിഭാഗം പ്രൊഫസർ മിസ് ജിജി പൗലോസ്, അലുമിനെ പ്രതിനിധി തുടങ്ങിയവർ സംസാരിച്ചു. അലൂമിനി പ്രസിഡൻറ് ശ്രീമതി ടെസ്സി വർഗീസ് സ്വാഗതവും, സെക്രട്ടറി ഷാജിത ബഷീർ ഏവർക്കും നന്ദിയും അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com