Click Below 👇 & Share This News

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലം നിയുക്ത എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടനെ ആദരിക്കുന്നതിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ ജൂൺ 5 വെള്ളിയാഴ്ച സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 11.30 ന് ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ചു. ശേഷം കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റഫേൽ ആശംസയർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി ശ്രീ തോമസ് ഉണ്ണിയാടന് സ്നേഹ സ്മരണിക സമ്മാനിച്ചു. ശേഷം നടത്തിയ മറുപടി പ്രഭാഷണത്തിൽ അദ്ദേഹം പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ ഓരോ പൗരന്റെയും പ്രതിജ്ഞാബദ്ധമായ കടമയുടെ അനിവാര്യതയെ കുറിച്ചും ഊന്നിപ്പറഞ്ഞു. വിദ്യാർത്ഥി പ്രതിനിധി കുമാരി റേച്ചൽ റോസിൻ്റെ നന്ദി പ്രകാശനത്തോടെ ചടങ്ങിന് വിരാമം കുറിച്ചു

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com