Click Below 👇 & Share This News

ഇരിങ്ങാലക്കുട, ജൂലൈ 20, 2026:സെന്റ് ജോസഫ്‌സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുട രസതന്ത്ര വിഭാഗത്തിന്റെ വാർഷിക അസോസിയേഷനായ QUIMICA 2K26-ന്റെ ഉദ്ഘാടനം അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയൻ സർവകലാശാല രസതന്ത്ര വിഭാഗം പ്രൊഫസർ പ്രൊഫ. റാം മോഹൻ നിർവഹിച്ചു. ഗ്രീൻ കെമിസ്ട്രിയുടെ തത്വങ്ങൾ, വിഷരാസവസ്തുക്കളുടെ ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾ, സുസ്ഥിര ജീവിതശൈലി രൂപപ്പെടുത്തുന്നതിൽ ഗ്രീൻ കെമിസ്ട്രിയുടെ പ്രാധാന്യം എന്നിവ അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ വിശദീകരിച്ചു.കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ബിബിത ജോസഫ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി കൃപ ഷെർലി നന്ദി രേഖപ്പെടുത്തി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com