Click Below 👇 & Share This News

മാലം : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്, മണർകാട് സെന്റ്. മേരിസ് കോളേജിൽ, എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. പ്രസ്തുത ചടങ്ങിൽ പ്രധാനമായും രണ്ട് പ്രൊജക്റ്റുകൾക്ക് തുടക്കമായി. “പക്ഷി- വനം” പ്രൊജക്റ്റ്‌ ഉദ്ഘാടനം, കോളേജ് മാനേജർ ഫാ. സനോജ് കുര്യൻ നിർവഹിച്ചു. തുടർന്ന് കോളേജ് പ്രിൻസിപ്പൽ സനീജ് എം. സാലു, വാർഡ് മെമ്പർ ബിജു കെ. സി- ക്ക് കോളേജ് സ്ഥിതിചെയ്യുന്ന പത്താം വാർഡിലേക്കായി ഫല വൃക്ഷ തൈകൾ കൈമാറുകയും ചെയ്തു. തുടർന്ന്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി ഫിലിപ്പിന്റെ പക്കൽ നിന്നും, എൻ. എസ്. എസ് വോളന്റിയർസ്, ഫല വൃക്ഷതൈകൾ ഏറ്റുവാങ്ങി. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസേർസ് ഡോ. അനുപ റോസ്, ഷൈൻ ഓ. വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com