Click Below 👇 & Share This News

മാള:കാർമൽ കോളേജ് (ഓട്ടോണമസ്) അക്കാദമിക സഹകരണത്തിനായി 5 വിദേശ സർവകലാശാലകളുമായി ധാരണ പത്രം ഒപ്പുവച്ചു.ഷിനവാത്ര യൂണിവേഴ്സിറ്റി – തായ്‌ലൻഡ്, ഇൻ്റി ഇൻറർനാഷണൽ യൂണിവേഴ്സിറ്റി – മലേഷ്യ, നാഷണൽ യൂണിവേഴ്സിറ്റി – ലാവോസ്, ഇസിയ നീരി സുൽത്താന നഹ്റസിയ യൂണിവേഴ്സിറ്റി -ഇൻഡോനേഷ്യ, ധ്യാനപുര യൂണിവേഴ്സിറ്റി – ബാലി എന്നീ വിദേശ സർവകലാശാലകളുമാ യാണ് ധാരണാ പത്രം ഒപ്പുവെച്ചത്.ഗവേഷണം, അധ്യാപക – വിദ്യാർത്ഥി കൈമാറ്റം (ഫാക്കൽറ്റി, സ്റ്റുഡൻ്റ് എക്സ്ചേഞ്ച്) സെമിനാറുകൾ, കോൺഫറൻസുകൾ തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പു വരുത്തുന്നതിന് മലേഷ്യയിലെ ലിങ്കൺ സർവ്വകലാശാലയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് ധാരണ പത്രം ഒപ്പുവെച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള പഠന ഗവേഷണ സാധ്യതകൾ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുംപ്രാപ്തമാക്കാൻഅനന്തസാധ്യതകളാണ് ഇതുവഴി ലഭ്യമാകുന്നത് എന്ന് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ റിനി റാഫേൽ അഭിപ്രായപ്പെട്ടു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com