Click Below 👇 & Share This News

തൃശൂർ,മാള, മെറ്റ്‌സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ വനിതാദിനാഘോഷവും കോളേജ് യൂണിയൻ ഉദ്ഘാടനം ചടങ്ങും സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥിയായ ആര്യശ്രീയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ഡോ. അംബികാദേവി അമ്മ ടി സ്വാഗതം ആശംസിച്ചു. മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു.മാള ബ്ലോക്ക് പഞ്ചായത്തിന്റെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ജെയിംസ് (സെലിൻ ടീച്ചർ) ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജ് യൂണിയൻ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. യൂണിയൻ സ്റ്റാഫ് അഡ്വൈസറും , എൻഎസ്എസ് പ്രോഗ്രാം ഓഫീസറും, ബി.എസ്.&എച്ച് വിഭാഗം മേധാവിയുമായ പ്രൊഫ. കെ. എൻ. രമേശ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മുഖ്യാതിഥിയായ വനിതാ സിവിൽ എക്സൈസ് ഓഫീസർ തസ്‌നിം കെ. എം, വനിതാദിന സന്ദേശം അവതരിപ്പിച്ചു. സ്ത്രീകളുടെ സാമൂഹിക പുരോഗതിയിലും നേതൃപാടവത്തിലും വിദ്യാഭ്യാസത്തിന്റെ നിർണായക പങ്ക് അവർ ചൂണ്ടിക്കാട്ടി.മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, ചീഫ് അക്കൗണ്ടന്റ് ആനി പൊലോസ് എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വീഡിയോ ഫിലിം വളരെ ശ്രദ്ധേയമായി. പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. നീതു രാജൻ നന്ദി രേഖപ്പെടുത്തി. ദേശീയഗാനാലാപനത്തോടെ പ്രോഗ്രാം അവസാനിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com