Click Below 👇 & Share This News

തൃശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ വളരെ മികച്ച ക്യാമ്പസ് പ്ലേസ്മെന്റ് ആണ് 2026ൽ യാഥാർത്ഥ്യമായത്. അവസാന വർഷ വിദ്യാർത്ഥികൾക്കായുള്ള “ദ നെക്സ്റ്റ് ചാപ്റ്റർ – പ്ലേസ്മെൻ്റ് ഓഫേഴ്സ്” എന്ന പ്രോഗ്രാമിൽ പ്ലേസ്മെൻ്റ് ലഭിച്ച 110 വിദ്യാർത്ഥികൾക്കും ഓഫർ ലെറ്റേഴ്സ് വിതരണം ചെയ്തു

പരിപാടി അസി. പ്രൊഫ. ആരതി എസ് ൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ആയിനിക്കൽ അധ്യക്ഷത വഹിച്ചു. ഈ വർഷം പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികൾക്ക് മൂന്നുവർഷം മുൻപ് കോളേജിൽ അഡ്മിഷൻ എടുത്തപ്പോൾ മാനേജ്മെൻ്റ് നൽകിയ ഉറപ്പുകൾ ഇതുവഴി പാലിച്ചു എന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി ഐഐ) ഡെപ്യൂട്ടി ഹെഡ്, കിരൺ എസ് ശിവൻ മുഖ്യാതിഥിയായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനപരമായ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്ലേസ്‌മെന്റ് ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു.

മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് വകുപ്പ് മേധാവികളും വിദ്യാർത്ഥി പ്രതിനിധികളും അവരുടെ ക്യാമ്പസ് അനുഭവങ്ങൾ പങ്കുവെച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ ക്യാമ്പസ് ജീവിത ഓർമ്മയ്ക്കായി കോളേജ് മെമെന്റോകൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും മറ്റെല്ലാവരും ചേർന്ന് ദീപം പകർന്ന് സ്നേഹ പ്രകടനം നടത്തി. പ്ലേസ്മെന്റ് ഡ്രൈവിന് സഹായസഹകരണങ്ങൾ ചെയ്ത മുഖ്യാതിഥി കിരൺ എസ് ശിവനെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയനിക്കൽ ആദരിച്ചു. അവസാന വർഷ വിദ്യാർത്ഥികൾക്ക് മികച്ച പ്ലേസ്മെന്റ് ഓഫറുകൾ ലഭ്യമാക്കിയതിന് പ്ലേസ്മെന്റ് ഓഫീസറും കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറുമായ ലിമ കെ.ഡി.യെ ചടങ്ങിൽ ആദരിച്ചു.

പരിപാടിക്ക് നന്ദി രേഖപ്പെടുത്തി പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രൊഫ. നാസിഹ ജമാൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ ഭാവി ജീവിതയാത്രയ്ക്ക് ആശംസകൾ നേർന്ന് പരിപാടി സമാപിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com