Click Below 👇 & Share This News

എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ഇൻറർ സോൺ സെപക് താക്രോ റെഗു ഇനത്തിൽ മാളയിലെ മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ടീം യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ആലുവ കെ.എം.ഇ.എ എഞ്ചിനീയറിങ് കോളേജിനെ എതിരില്ലാത്ത രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് മെറ്റ്സ് കോളേജ് കിരീടം സ്വന്തമാക്കിയത്.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 13 പ്രമുഖ എഞ്ചിനീയറിങ് കോളേജുകൾ പങ്കെടുത്ത ശക്തമായ മത്സരങ്ങളിലൂടെയാണ് മെറ്റ്സ് ടീം ഈ നേട്ടം കൈവരിച്ചത്. ഇതോടൊപ്പം നടന്ന കോണ്ടിനൻ്റൽ ഇനത്തിൽ മെറ്റ്സ് കോളേജ് ടീം മൂന്നാം സ്ഥാനവും നേടി.മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മെറ്റ്സ് കോളേജിലെ അഭിനവ് വി.എസ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്), ഹബീബ് റഹ്മാൻ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റ സയൻസ്) എന്നിവർ എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സെപക് താക്രോ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും സ്ഥാപനത്തിന് ഇരട്ടിമധുരമായി.മെറ്റ്സ് കോളേജ് ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ സനീഷ് കെ.എം ആണ് ടീമിന് പരിശീലനം നൽകിയത്. വിജയികളായ ടീം അംഗങ്ങളെയും പരിശീലകൻ സനീഷ് കെ.എം നെയും മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി, ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐയിനിക്കൽ, സി.ഇ.ഒ അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com