Click Below 👇 & Share This News

അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് ദിനാഘോഷംറിപ്പോർട്ട്നാട്ടിക ശ്രീ നാരായണ ഗുരു കോളേജിലെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 16/01/2026 വെള്ളിയാഴ്ച ന് കോളേജ് കമ്പ്യൂട്ടർ ലാബിൽ  വച്ച് അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് ദിനാഘോഷം സംഘടിപ്പിച്ചു. അന്താരാഷ്ട്ര സ്റ്റാർട്ടപ്പ് ദിനം ലോകമെമ്പാടുമുള്ള സംരംഭകരുടെയും നവോത്ഥാന ചിന്തകളുടെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ഒരു ദിനമാണ്.പരിപാടി ഉച്ചക്ക് 2മണിക്ക് ആരംഭിച്ചു. സ്വാഗത പ്രസംഗം അസിസ്റ്റന്റ് പ്രൊഫസർ അഞ്ജന എസ് നിർവഹിച്ചു. തുടർന്ന് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി കണ്ണൻ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സ്റ്റാർട്ടപ്പുകളുടെ വളർച്ച രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും യുവസംരംഭകർ പുതിയ ആശയങ്ങളിലൂടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.പരിപാടിയുടെ ഭാഗമായി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം, നവീകരണം, സംരംഭകത്വ അവസരങ്ങൾ, ഫണ്ടിംഗ് സാധ്യതകൾ എന്നിവയെക്കുറിച്ച് ഗണിത ശാസ്ത്ര വിഭാഗം മേധാവി ധന്യ കെ ജെ സംസാരിച്ചു. ഇത് പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനമായി. അസിസ്റ്റന്റ് പ്രൊഫസർ ചൈതന്യ നന്ദി പറഞ്ഞു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com