Click Below 👇 & Share This News

ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാട്ടികയിൽ മലയാള സാഹിത്യ വാരാഘോഷം””മൊഴി 2K26 “സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോക്ടർ എസ് ഷിബുവിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു കോളേജ് നാട്ടിക മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ വൈശാഖ് ജോജൻ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ബിബിഎ വിദ്യാർത്ഥി ബാബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു കൊണ്ട് മലയാള വിഭാഗം മേധാവിഅസിസ്റ്റന്റ് പ്രൊഫസർ ടിന്റു ട്ടി. ആർ, ബിബിഎ വിദ്യാർത്ഥി പ്രതിനിധി ജഗൻ, വിനായക് എന്നിവർ സംസാരിക്കുകയും ബിബിഎ വിദ്യാർഥി സഹസ്ര നന്ദി പറയുകയും ചെയ്തു. ,നൃത്താവിഷ്കാരം, പാട്ട് മത്സരം, പത്രവായന, കഥാരചന, ഉപന്യാസ മത്സരം , സിനിമ എന്നീ പരിപാടികളോടെ ഒരാഴ്ചക്കാലം നീളുന്ന ആഘോഷങ്ങളാണ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചിട്ടുള്ളത്

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com