Click Below 👇 & Share This News

ഇരിഞ്ഞാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് പ്രധാന കവാടത്തിന് മുന്നിൽ ഐ സി എൽ ഫിൻകോർപ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പദ്ധതിയുടെ ഭാഗമായി നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഐ സി എൽ ഫിൻകോർപ് ഭാരവാഹികൾ, കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോളേജ് പ്രധാന കവാടത്തിന് മുന്നിൽ നടന്ന പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി സ്വാഗതം ആശംസിച്ചു. ഐ സി എൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചെയർമാനുമായ അഡ്വ. കെ. ജി. അനിൽ കുമാർ മുഖ്യ പ്രഭാഷണം കാഴ്ച വച്ച ചടങ്ങിൽ ഇരിഞ്ഞാലക്കുട മുൻ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി, ഇരിഞ്ഞാലക്കുട വാർഡ് കൗൺസിലർ ശ്രീ പി. വി. ശിവകുമാർ, ഐ സി എൽ ഗ്രൂപ് ഹോൾ ടൈം ഡയറക്ടർ ശ്രീമതി ഉമ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപകൻ ഡോ. മനോജ് ലാസർ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഐ സി എൽ ഫിൻകോർപ് ലോഗോ പ്രകാശനവും നടന്നു.

🎓 Stay Connected with Campus Round!
Want the latest campus updates, student achievements, sports highlights, events, Campus News and more — right on your phone? 👉 Join our WhatsApp Group to never miss a story!

📢 Share your School/College News Here?
We love featuring student stories, event updates, and campus highlights from across the country! ✍️ Click here to publish your campus updates on CampusRound.com



Click Below 👇 & Share This News
Chat with CampusRound.com