Click Below 👇 & Share This News

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് സൈക്കോളജി വിഭാഗം സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം (സൈനർജി 2k26) ഉദ്ഘാടനം നിർവഹിച്ചു. കോൺഫറൻസ് കൺവീനറും സൈക്കോളജി വിഭാഗം അധ്യക്ഷയുമായ ഡോ.രമ്യ ചിത്രൻ സ്വാഗത പ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലെസ്സി ഉദ്ഘാടന കർമ്മവും അധ്യക്ഷതയും നിർവഹിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്ററായ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ, ഐ.ക്യു.എ.സി കോർഡിനേറ്ററായ ഡോ.ബിനു ടി.വി എന്നിവർ ആശംസകൾ അർപ്പിച്ചു. അസോസിയേഷൻ സെക്രട്ടറിയായ മിസ്സ്. അന്ന റോസ് നന്ദി അറിയിച്ചു.

യു.എസ്.എയിലെ കാലിഫോർനിയയിൽ ക്ലിനിക്കൽ ബിഹേവിയർ അനാലിസിസ് ട്രെയിനറായ ഡോ. നീലിമ നിർമൽ കുമാർ ഇൻട്രോഡക്ഷൻ ഓഫ് എ ബി എ ആൻഡ് സ്കോപ്പ് ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കൂടാതെ കാനഡയിലെ ഓണ്ടാറിയോയിൽ നിന്നുള്ള സൈക്കോളജിസ്റ്റും അഡിക്ഷൻ സ്പെഷലിസ്റ്റുംമായ സൈക്കോതെറാപ്പിസ്റ്റ് മിസ്സ്. ക്രിസ്റ്റീന ബാബു ക്ലിനിക്കൽ പ്രാക്ടീസിൽ സി ബി ടി ഉപയോഗത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.ഇതോടൊപ്പം രണ്ടാം ദിവസം ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിക്കുന്നതിനായികോൾ ഫോർ പേപ്പേഴ്സ്’ സംഘടിപ്പിച്ചിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com