Click Below 👇 & Share This News

ഇരിങ്ങാലക്കുട: ലോകപരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ ‘കാലാവസ്ഥാവ്യതിയാനം പ്രതിരോധിക്കുന്നതിലൂടെയുള്ള ആവാസ വ്യവസ്ഥാ സംരക്ഷണം’ എന്ന വിഷയത്തിൽ ബോട്ടണി വിഭാഗം സെമിനാർ സംഘടിപ്പിച്ചു. ബോട്ടണി വിഭാഗം മേധാവി ഡോ. ആൽഫ്രെഡ് ജോ സ്വാഗതമാശംസിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി അദ്ധ്യക്ഷത നിർവഹിച്ചു. മുഖ്യാതിഥിയും പ്രഭാഷകനുമായ പ്രൊഫ. ഡോ. ജോബി പോൾ ക്ലാസ് നയിച്ചു. ആവാസവ്യവസ്ഥാ സംരക്ഷണത്തിൻ്റെ നൂതന മാർഗങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് അവസാനിച്ച ചർച്ചക്ക് ബോട്ടണി വിഭാഗം അധ്യാപിക ഡോ. ഐശ്വര്യ കെ. എസ്. നന്ദി പ്രകാശിപ്പിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com