Click Below 👇 & Share This News

നാട്ടിക ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ IQACയുടെയും മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും , കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ SWAYAM ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.

രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയിൽ എസ്.എൻ. കോളേജ് നാട്ടികയിലെ കൊമേഴ്സ് വിഭാഗം അധ്യാപികയും SWAYAM കോർഡിനേറ്ററുമായ അസിസ്റ്റന്റ് പ്രൊഫസർ പ്രിയങ്ക എ.എസിന്റെ നേതൃത്വത്തിൽ ബി.കോം അവസാന വർഷ 13 വിദ്യാർത്ഥികൾ ക്ലാസുകൾ നയിച്ചു.

സ്വയം (SWAYAM) ഓൺലൈൻ കോഴ്സുകളെക്കുറിച്ചുള്ള ഓറിയന്റേഷനും കോഴ്സ് രജിസ്ട്രേഷനും പരിപാടിയുടെ ഭാഗമായി നടത്തി. വിദ്യാർത്ഥികൾക്ക് സ്വയം പ്ലാറ്റ്ഫോമിന്റെ പ്രാധാന്യം, ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ, കോഴ്സുകൾ തിരഞ്ഞെടുക്കുന്ന രീതി, രജിസ്ട്രേഷൻ നടപടികൾ എന്നിവ പരിചയപ്പെടുത്തി. പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. തുടർന്ന് ക്ലാസ്സ്‌ നയിച്ച കുട്ടികളെ പ്രിൻസിപ്പാൾ Dr S ഷിബു അനുമോദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com