Click Below 👇 & Share This News

പുതുക്കാട്: പ്രജ്യോതി നികേതൻ കോളേജിലെ ബിരുദദാനച്ചടങ്ങ് അദ് അസ്ത്ര കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സർവകലാശാല ചാൻസലറുമായ റോജി M ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു.നിരന്തരമായ അറിവ് സമ്പാദനത്തിലൂടെ മാത്രമേ വിദ്യാർത്ഥികൾ പൂർണ്ണമായി സാക്ഷരരാകൂ എന്ന് മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഇന്നത്തെ കാലഘട്ടത്തിലെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, വെറും ജോലി അന്വേഷകർ എന്നതിനപ്പുറത്തേക്ക് പുതിയ സംരംഭങ്ങളിലൂടെ (Startup) തൊഴിൽദാതാക്കളാകാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ ഡയറക്ടർ ബോർഡുകളിൽ 50 ശതമാനവും പെൺകുട്ടികളുടെ പങ്കാളിത്തമാണെന്ന കാര്യം അദ്ദേഹം വിദ്യാർത്ഥിനികളെ ഓർമ്മിപ്പിച്ചു. പ്രജ്യോതി നികേതൻ കോളേജിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പസ് ജീവിതം മനോഹരമായ ഒരു കാലഘട്ടമാണ്. ഭാവിയിലെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം കോളേജ് നൽകുന്നുണ്ട്. തെറ്റായ തീരുമാനങ്ങൾ പോലും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്, കരുത്തിൽ വളരാൻ ശ്രമിക്കണം. പുതിയ തലമുറയാണ് കേരളത്തിന്റെ കരുത്തെന്നും മന്ത്രി പറഞ്ഞു.കോളേജ് സ്ഥാപക മാനേജരും ഡയറക്ടറുമായ റവ. ഡോ. ഹർഷജൻ പഴയാറ്റിൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിമി വർഗീസ് സ്വാഗതമാശംസിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സീന മാത്യൂസ് വിദ്യാർത്ഥികൾക്ക് ബിരുദദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രോഗ്രാം കൺവീനർ പ്രൊഫ. ഡോ. നൈസ് മേരി ഫ്രാൻസിസ് പി. രേഖപ്പെടുത്തി. ചടങ്ങിൽ കലാലയത്തിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകളും അവാർഡുകളും വിതരണം ചെയ്തു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com