Click Below 👇 & Share This News

കേരളത്തിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ ബിസിനസ് ഇൻസൈറ്റ് സംഘടിപ്പിച്ച ഹയർ എജ്യുക്കേഷൻ ലീഡർഷിപ്പ് അവാർഡ്സ് 2026-ൽ ‘ഔട്ട്സ്റ്റാൻഡിംഗ് ഹയർ എജ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ദി ഇയർ 2026’ പുരസ്കാരം തൃശൂർ മാള മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനിയറിങ്ങിന് ലഭിച്ചു. കേരള പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിഷ് യൂണിവേഴ്സിറ്റി ചാൻസിലർ ഡോ. ഫൈസൽ ഖാൻ, വൈസ് ചാൻസലർ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഡോ. ടെസി തോമസ്, ഋഷി രാജ് സിംഗ് ഐ പി എസ്, വിദ്യാഭ്യാസ വിദഗ്ദൻ ടി.പി. ശ്രീനിവാസൻ ഐ എ എസ്, കേരള സ്റ്റാറ്റസ് അഡ്മിഷൻ സിഇഒ അനൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത സംസാരിച്ചു.

തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടന്ന ചടങ്ങിൽ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ വിതരണം ചെയ്ത പുരസ്കാരം മെറ്റ്സ് ഗ്രൂപ്പ് ചെയർമാൻ ഡോ. ഷാജു ആൻ്റണി അയിനിക്കലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഡ്വ. ഡോ. ജോർജ് കോലഞ്ചേരിയും ചേർന്നു സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട കാലാനുസൃതമായ മാറ്റങ്ങളെക്കുറിച്ച് മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ. അഡ്വ. ഡോ. ജോർജ് കോലഞ്ചേരി നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
വിദ്യാഭ്യാസ മികവ്, വിദ്യാർത്ഥികേന്ദ്രീകൃത പഠനാന്തരീക്ഷം, ആധുനിക അക്കാദമിക് സംവിധാനങ്ങൾ, വ്യവസായ-അധിഷ്ഠിത പരിശീലനം, ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾ, മികച്ച പ്ലേസ്മെന്റ് നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് ഈ അഭിമാനകരമായ അംഗീകാരം മെറ്റ്‌സ് സ്കൂൾ ഓഫ് എൻജിനിയറിംഗിന് ലഭിച്ചത്.

പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച ഡോ. ഷാജു ആന്റണി അയ്നിക്കൽ, സ്ഥാപനത്തിന്റെ ഈ നേട്ടം മാനേജ്മെന്റിന്റെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പറഞ്ഞു. ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന യുവതലമുറയെ വാർത്തെടുക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ഈ ദേശീയതല അംഗീകാരം വിദ്യാഭ്യാസരംഗത്തെ സ്ഥാപനത്തിന്റെ മികവിനുള്ള മറ്റൊരു പൊൻതൂവലായി മാറിയിരിക്കുകയാണെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. അമ്പികാ ദേവി അമ്മ ടി. പറഞ്ഞു. അക്കാദമിക് രംഗത്തെ ഉന്നത നിലവാരവും വിദ്യാർത്ഥികളുടെ സമഗ്ര വികസനവും ലക്ഷ്യമിട്ട് മെറ്റ്‌സ് മുന്നോട്ടുപോകുന്ന പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാരം കൂടുതൽ പ്രചോദനമാകുമെന്ന് മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ അറിയിച്ചു.

ഈ നേട്ടത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും മെറ്റ്‌സ് കുടുംബത്തെ അഭിനന്ദിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com