ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി സ്കൂളിലെ അദ്വൈത് ടി. എസ്.യും ആരോൺ കെ. ജയിയും ഫാ ജോൺ പാലിയേക്കരയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു
Click Below 👇 & Share This News

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് (ഓട്ടോണമസ്)ലെ ബേസിക് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റലിസ്റ്റ് 2026 ഇൻ്റർ സ്കൂൾ ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നായി അൻപത് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

ഭാരതീയ വിദ്യാഭവൻ, പൂച്ചട്ടി സ്കൂളിലെ അദ്വൈത് ടി. എസ്.യും ആരോൺ കെ. ജയിയും ഒന്നാം സ്ഥാനം നേടി. ഇതേ സ്കൂളിലെ ഡാരിൻ ഡെൽസും സാഗ്നിക് പാറൂയിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേവമാതാ സി.എം.ഐ. പബ്ലിക് സ്കൂൾ, തൃശ്ശൂർ പ്രതിനിധികളായ ശ്രേയ ടി. വർമ്മയും ഗ്രേസ് മരിയ ജോർജും മൂന്നാം സ്ഥാനം നേടി.

തൃശൂർ സെന്റ് തോമസ് കോളേജ് അധ്യാപകൻ ഡോ. ടി. വി. വിമൽ കുമാർ ക്വിസ് മാസ്റ്ററായി മത്സരം നയിച്ചു. പ്രമുഖ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. ഭരതൻ കെ. പി. മുഖ്യാതിഥിയായി പങ്കെടുത്തു.

സമാപനച്ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയക്കര, മാനേജർ റവ. ഫാ. ജോയ് പീനിക്കപ്പറമ്പിൽ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, ബേസിക് സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗം മേധാവി സാജു എം. ഐ. എന്നിവർ സന്നിഹിതരായിരുന്നു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com