Click Below 👇 & Share This News

മണർകാട് സെൻറ് മേരിസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, സമീപകാല വെള്ളപ്പൊക്കത്തിൽ ബാധിതമായ അങ്കണവാടികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മണർകാടും പരിസരങ്ങളിലും ഉള്ള
വിവിധ അങ്കണവാടികളുടെ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കുന്ന സേവനയജ്ഞത്തിന്റെ ഭാഗമായി, 169 -ാം നമ്പർ അംങ്കൺ വാടി , പറമ്പുകര, കുഴിപ്പുരയിടം 166 -ാം നംമ്പർ അങ്കൺവാടി എൻ.എസ്.എസ് വോളണ്ടിയർമാർ ശുചീകരിച്ചു.
ഈ പ്രവർത്തനങ്ങൾക്ക് , ജെ ജി പാലക്കൽഓടി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, ഷാൻ ടി ജോൺ , മെമ്പർ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ഷൈൻ ഒ.വി. (അസിസ്റ്റൻറ് പ്രൊഫസർ ചരിത്ര വിഭാഗം) എൻഎസ്എസ് വോളണ്ടിയർമാരായ , ചേതന, ആഷ്‌ലിൻ, ശ്രീക്കുട്ടൻ, ഷോൺ, ശ്രുതി, മല്ലിക, ശിവാനി, അശ്വിൻ, ജിത്തു തുടങ്ങിയവർ നേതൃത്വം നൽകി.
എൻ.എസ്.എസ് വോളണ്ടിയർമാർ സജീവമായി പങ്കെടുത്ത് ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുകയും നിലങ്ങളും ചുമരുകളും കഴുകി വൃത്തിയാക്കുകയും ഡ്രെയിനേജ് ഭാഗങ്ങൾ ശുചീകരിക്കുകയും മാലിന്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുകയും ചെയ്തു. രോഗങ്ങൾ പടരാതിരിക്കാൻ അങ്കണവാടികളുടെ പരിസര പ്രദേശങ്ങളും ശുചീകരിച്ചു.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com