Click Below 👇 & Share This News

കൊച്ചി: ഗവേഷണ മേഖലയിലെ ഏറ്റവും പുതിയ എ ഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും ഫണ്ടിംഗ് സാധ്യതകളും പരിശീലിപ്പിക്കുന്നതിനായി തൃക്കാക്കര ഭാരത മാതാ കോളേജ് (ഓട്ടോണോമസ്) ഗവ. എയ്ഡഡ് കമ്പ്യൂട്ടർ സയൻസ്, എഐ & എംഎൽ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് തുടങ്ങി എല്ലാ വിഷയങ്ങളിലുമുള്ള (Multidisciplinary) ഗവേഷകർക്കും അധ്യാപകർക്കും പിജി വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ‘സിസ്റ്റമാറ്റിക് ലിറ്ററേച്ചർ റിവ്യൂ & കോമ്പറ്റിറ്റീവ് റിസർച്ച് ഫണ്ടിംഗ്’ (Systematic Literature Review & Competitive Research Funding) എന്ന വിഷയത്തിലുള്ള ശില്പശാല ക്രമീകരിച്ചിരിക്കുന്നത്.

2026 ഒക്ടോബർ 7-നാണ് പരിപാടി നടക്കുന്നത്. കുസാറ്റിലെ (CUSAT) അസിസ്റ്റന്റ് പ്രൊഫസർ ഡോ. നിമിത അബൂബക്കർ ക്ലാസുകൾക്ക് നേതൃത്വം നൽകും.

പ്രധാന ആകർഷണങ്ങൾ:

  • സിസ്റ്റമാറ്റിക് ലിറ്ററേച്ചർ റിവ്യൂവും പ്രിസ്മ (PRISMA) ഫ്രെയിംവർക്കും
  • എഐ (AI) അധിഷ്ഠിത ലിറ്ററേച്ചർ സെർച്ചിംഗും റഫറൻസ് മാനേജ്മെന്റും
  • മികച്ച റിസർച്ച് പ്രൊപ്പോസലുകൾ തയ്യാറാക്കുന്നതിനുള്ള രീതികൾ
    *ദേശീയ-അന്തർദേശീയ തലങ്ങളിൽ റിസർച്ച് ഫണ്ടിംഗ് നേടിയെടുക്കാനുള്ള പ്രായോഗിക തന്ത്രങ്ങൾ

വിവിധ മേഖലകളിലെ ഗവേഷണ പ്രബന്ധങ്ങൾ ഉയർന്ന നിലവാരത്തിൽ പ്രസിദ്ധീകരിക്കാനും ഫണ്ടിംഗ് സാധ്യതകൾ വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ ശില്പശാല മികച്ചൊരു മാർഗ്ഗദർശിയാകും.

  • തീയതി & സമയം: 2026 ഒക്ടോബർ 7 | രാവിലെ 9:30 മുതൽ വൈകുന്നേരം 4:00 വരെ
  • രജിസ്ട്രേഷൻ ഫീസ്: ₹500
  • രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി: 2026 സെപ്റ്റംബർ 30

സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  • ഡോ. ജോൺ ടി. എബ്രഹാം (ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ്): 9447116484
  • ബിൻഷ ബെന്നി (ഫാക്കൽറ്റി കോർഡിനേറ്റർ): 9567697633

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com