Click Below 👇 & Share This News

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ സിമ്പോസിയം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രോ വൈസ് ചാൻസലർ പ്രൊഫ. കുരുവിള ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കെ സ്പേസ് സി ഇ ഓ ജി ലെവിൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച്ബഹിരാകാശ മേഖലയിലെ വിദഗ്ധരായ ആർ ഉമാമഹേശ്വരൻ, കിരൺ മോഹൻ, സജിത് കുമാർ, പ്രതീഷ് വി നായർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ, പ്രിൻസിപ്പൽ ഡോ. പി എ സോളമൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. എസ് കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ പി എം സ്വാതി, കാതറിൻ ജെ നേരേവീട്ടിൽ എന്നിവർ നേതൃത്വം നൽകി.

കൂടുതൽ ക്യാമ്പസ്‌ വിശേഷങ്ങൾ അറിയുവാനും പങ്കുവെക്കാനും ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അങ്കമാകു…

നിങ്ങളുടെ ക്യാമ്പസിലെ വാർത്തകളും വിശേഷങ്ങളും ഞങ്ങളിലേക്ക് അയയ്ക്കൂ, we are happy to publish-WhatsApp to us – 9746264915.



Click Below 👇 & Share This News
Chat with CampusRound.com